കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഇന്‍ഡിപെന്‍ഡന്‍സിന്; ലദീദയുടെ തോല്‍വി 34 വോട്ടിന്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍
സ്വതന്ത്ര വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇന്‍ഡിപെന്‍ഡന്‍സ് വിജയം നിലനിര്‍ത്തി.
ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി ഇന്‍ഡിപെന്‍ഡന്‍സിന്റെ അമീന്‍ അബ്ദുള്ള വിജയിച്ചു.

34 വോട്ടിനാണ് എസ്എഫ്‌ഐയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥി ലദീദ റയ്യ പരാജയപ്പെട്ടത്. കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്.

ഇന്‍ഡിപെന്‍ഡന്‍സിനെതിരെ എസ്എഫ്‌ഐ മാത്രമായിരുന്നു മത്സര രംഗത്തുണ്ടായത്.
കഴിഞ്ഞ 15 വര്‍ഷമായി മുഴുവന്‍ ജനറല്‍ സീറ്റുകളിലും വിജയിച്ചു കൊണ്ടിരുന്നത് ഇന്‍ഡിപെന്‍ഡന്‍സ് സ്ഥാനാര്‍ത്ഥികളാണ്.

സ്ത്രീ ശാക്തീകരണത്തെ മുന്‍നിര്‍ത്തി എസ്എഫ്‌ഐ നടത്തിയ പ്രചരണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ കേന്ദ്രീകരിച്ചുള്ള ‘ലെറ്റ് ലദീദ ലീഡ്’ എന്ന ക്യാമ്പയില്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്തതും എസ്എഫ്‌ഐക്ക് വിജയസാധ്യതകള്‍ നല്‍കിയിരുന്നു.

ചെയര്‍പേഴ്‌സണ്‍ എസ്എഫ്‌ഐ (871) ഇന്‍ഡീസ് (905)

വൈസ് ചെയര്‍പേഴ്‌സണ്‍ ജനറല്‍ എസ്എഫ്‌ഐ (814) ഇന്‍ഡീസ് (960)

ലേഡീസ് എസ്എഫ്‌ഐ (766) ഇന്‍ഡീസ് (1008)

ജോയന്റ് സെക്രട്ടറി എസ്എഫ്‌ഐ (833) ഇന്‍ഡീസ് (870)

ഫൈന്‍ ആര്‍ട്‌സ് എസ്എഫ്‌ഐ (816) ഇന്‍ഡീസ് (952)

ജനറല്‍ ക്യാപ്റ്റന്‍ എസ്എഫ്‌ഐ (819) ഇന്‍ഡീസ് (956)

യുയുസി എസ്എഫ്‌ഐ (606) ഇന്‍ഡീസ് (641)

Exit mobile version