കേരളത്തില്‍ നടക്കുന്നത് താലിബാനിസം, പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെ; വിമര്‍ശിച്ച് പിസി ജോര്‍ജ്

PC George | Bignewslive

കോട്ടയം: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെ എന്ന വിമര്‍ശനവുമായി കേരള ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്. കോട്ടയം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിമര്‍ശനം.

‘താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത്,’ പി.സി. ജോര്‍ജ് തുറന്നടിച്ചു. കേരളത്തില്‍ നടക്കുന്നത് താലിബാനിസം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇതിന് പിന്തുണ നല്‍കുന്നത് ശരിയാണോ എന്നും പിസി ജോര്‍ജ് ചോദിച്ചു.

‘വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. അതിനെ നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തത്?,’ പി.സി. ജോര്‍ജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായും അദ്ദേഹം ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Exit mobile version