നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമാക്കുന്നത് ദുരുദ്ദേശ്യത്തോടെ; ബിഷപ്പുമായും പ്രധാനമന്ത്രിയുമായും സംസാരിച്ചെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനോട് ടെലഫോണിൽ സംസാരിച്ചെന്ന് മുതിർന്ന ബിജെപി നേതാവും ഗോവ ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ള. ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമാക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. ബിഷപ്പിന്റെ പ്രസ്താവനയല്ല അത് വിവാദമാക്കുന്നതാണ് ദുരുദ്ദേശ്യം.

കേരളത്തിൽ നടക്കുന്ന വിവാദത്തെ കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. താൻ ബിഷപ്പുമായി ടെലഫോണിൽ സംസാരിച്ചു. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. ഇക്കാര്യത്തിൽ ബിജെപിയുടെ അഭിപ്രായത്തോട് ഗവർണർ എന്ന തരത്തിൽ പ്രതികരിക്കാനാവില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

അതേസമയം നാർകോട്ടിക് ജിഹാദ് പരാമർശം രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനം. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്ന് കോട്ടയത്ത് എത്തും. പാലാ ബിഷപ്പിന്റെ ആരോപണം അന്വേഷിക്കണമെന്ന് ബിജെപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Exit mobile version