കണ്ടക്ടര്‍ ക്ഷാമം; കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കണ്ടക്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഇന്ന് 998 സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം മേഖലയിലാണ് ഏറ്റവും അധികം സര്‍വീസുകള്‍ മുടങ്ങിയത്. 448 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും, കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദാക്കിയത്.

അതേസമയം കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. എംപാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ലെന്നും, അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Exit mobile version