നിപയില്‍ ആശ്വാസം: 108 സാംമ്പിളുകളും നെഗറ്റീവ്, മൃഗങ്ങളിലും നിപ സാന്നിധ്യമില്ല: 19 പേര്‍ കോവിഡ് പോസീറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 20 പേരുടെ സാംമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവ്. ഇതുവരെ പരിശോധിച്ച 108 സാംമ്പിളുകളും നെഗറ്റീവാണ്. എന്നാല്‍ പരിശോധിച്ച 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്.

നിപ ഭീതിക്ക് ആശ്വാസം നല്‍കുന്നതാണ് പുറത്തു വരുന്ന പരിശോധനാ ഫലങ്ങള്‍. നിലവിലെ ഫലങ്ങള്‍ എല്ലാം നെഗറ്റീവാണ്. നിലവില്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു.

അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ബാലസുബ്രഹ്മണ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Exit mobile version