1 മില്ല്യന്‍ ലൈക്ക് സ്വന്തമാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ട്രോളിലൂടെ ജനപിന്തുണ തേടി കേരളാ പോലീസ് !

തിരുവനന്തപുരം: ആറിയിപ്പുകള്‍ നല്‍കിയും ട്രോളിലൂടെയും വളരെ ചുരുക്കം സമയം കൊണ്ട് 1 മില്ല്യന്‍ ലൈക്കിനടുത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ് ഫേസ്ബുക്ക് പേജ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുമ്പ് 1 മില്ല്യന്‍ ലൈക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കേരളാ പോലീസിന്റെ പ്രതീക്ഷ. ഒരുമിച്ച് കൈകോര്‍ത്തു മുന്നേറാനായി ജനപിന്തുണ തേടിയിരിക്കുകയാണ് കേരളാ പോലീസ്.

‘നിങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ ആ നേട്ടം 2019 ജനുവരി 1 നു മുന്നേ സ്വന്തമാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാനാകും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരുമിച്ചു കൈകോര്‍ത്തു ഒന്നായി മുന്നേറുവാന്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്’ കേരളാ പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ബോധവല്‍ക്കരണത്തിനും സംശയ നിവാരണങ്ങള്‍ക്കുമായി നിങ്ങള്‍ക്ക് മുന്നിലെത്തിയ കേരള പോലീസ് ഫേസ്ബുക് പേജ് നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് 1 മില്ല്യന്‍ ലൈക്കുകള്‍ എന്ന നേട്ടത്തിലേക്ക് അടുക്കുകയാണ്. നിങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ ആ നേട്ടം 2019 ജനുവരി 1 നു മുന്നേ സ്വന്തമാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാനാകും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരുമിച്ചു കൈകോര്‍ത്തു ഒന്നായി മുന്നേറുവാന്‍ ഏവരും ഒപ്പമുണ്ടാകണം.’

Exit mobile version