കെഎസ്ആർടിസിയിൽ ശമ്പള വിതരണം മുടങ്ങി; 80 കോടി വേണം; സർക്കാർ സഹായത്തിനായി കാത്തിരിപ്പ്

രുവനന്തപുരം: പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസിയിൽ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽമാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ എന്ന നിലയിലാണ് കാര്യങ്ങൾ. ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായത്തിനായി കെഎസ്ആർടിസി അഭ്യർഥിച്ചിട്ടുണ്ട്.

13നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 2500 ബസുകൾ മാത്രമാണ് നിലവിൽ നിരത്തിലുള്ളത്. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ശമ്പളം നൽകാൻ കഴിയില്ല.

എന്നാലാകട്ടെ, അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല. ടിക്കറ്റിതരവരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങൾ ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കം ഈയടുത്ത് വിവാദമായിരുന്നു.

Exit mobile version