കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; സിഎഫ്എൽടിസി ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: വീണ്ടും നാണക്കേടായി കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.

ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ പരാതി ലഭിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version