പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ട: വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ 2020-21 അധ്യയനവര്‍ഷത്തിലെ പ്ലസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

ഈ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി- വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ എട്ടിന് വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷിക്കാം.

പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ട്രയല്‍ അലോട്ട്‌മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്‌മെന്റ് തീയതി ഈ മാസം 22 നും. പ്രവേശനം ആരംഭിക്കുക 23നായിരിക്കും. മുഖ്യ അലോട്ട്‌മെന്റ് ഒക്ടോബര്‍ 18ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Exit mobile version