‘ ഐസ്‌മെത്ത്’ സ്ത്രീകളുടെ പ്രിയപ്പെട്ട പാര്‍ട്ടി ഡ്രഗ്! കൊച്ചിയില്‍ രണ്ട് കിലോ ഐസ്‌മെത്തുമായി ചെന്നൈ സ്വദേശി പിടിയില്‍

ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായതോടെയാണ് ഐസ്‌മെത്ത് വാര്‍ത്തകളില്‍ നിറയുന്നത്.

കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊച്ചി നഗരത്തില്‍ വില്‍പ്പനയ്ക്ക് വേണ്ടി കൊണ്ട് വന്ന ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി പിടിയില്‍. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായതോടെയാണ് ഐസ്‌മെത്ത് വാര്‍ത്തകളില്‍ നിറയുന്നത്.

ഇയാളില്‍ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റര്‍ ഹാഷിഷ് ഓയില്‍ എന്ന് സംശയിക്കുന്ന പദാര്‍ത്ഥവും കണ്ടെടുത്തു. ഐസ്‌മെത്ത്-ലഹരിവസ്തുക്കളില്‍ ഏറെ ആവശ്യക്കാരുണ്ടിതിന്. ഉപയോഗിച്ചു തുടങ്ങിയാല്‍ സര്‍വനാശത്തിലേക്ക് നയിക്കുന്നവയാണ് ‘ഐസ്‌മെത്ത്’ എന്ന മെത്താംഫിറ്റമിന്‍, ഐസ്, സ്പീഡ് എന്നും ഇവ അറിയപ്പെടുന്നു.

ലഹരി മരുന്ന് മാര്‍ക്കറ്റില്‍ അഞ്ച് കോടി രൂപയോളം വില വരുന്നതാണിത്. അതിവേഗത്തില്‍ തലച്ചോറില്‍ എത്തി നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ലഹരിവസ്തുവിന് സ്പീഡ് എന്ന പേര് ലഭിച്ചത്. പാര്‍ട്ടി ഡ്രഗ് ആയി സ്ത്രീകള്‍ കൂടുതലായും ഉപയോഗിക്കുന്നത് ഇതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപൂര്‍വ്വമായി മാത്രം കിട്ടുന്നതുകൊണ്ട് വന്‍ ഡിമാന്‍ഡാണിതിന്.

മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിന് സാധിക്കുന്ന ഐസ്‌മെത്ത് ഒരു ഗ്രാം ശരീരത്തില്‍ എത്തിയാല്‍ 16 മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള തോന്നലും ഈ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അമിത ലൈംഗികാസക്തിയുണ്ടാക്കുമെന്നും പറയുന്നു. പൊടിച്ച ശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുകയാണ് രീതി.

Exit mobile version