എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ തേങ്ങയുടച്ചു; തരംഗമായി ചിത്രം, സൈബറിടത്ത് ട്രോള്‍ പൂരം

Shashi Tharoor | Bignewslive

ഓണം ഇത്തവണ കേരളത്തില്‍ ആഘോഷിക്കുന്ന ശശി തരൂര്‍ എംപിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ തരംഗമായിരുന്നു. തറവാട്ടിലെത്തി ഊഞ്ഞാലാടുന്നതും ആഘോഷങ്ങളും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സൈബറിടത്ത് തരംഗമാകുന്നത് തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ നിറമാല കഴിച്ചതാണ്.

തേങ്ങയുടച്ച് നാഗദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നതിന്റെയും ചിത്രങ്ങളും ചര്‍ച്ചയാവുകയാണ്. ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ശശി തരൂര്‍ എംപി തേങ്ങ ഉടയ്ക്കുന്നതാണ്. വെള്ള മുണ്ടും മഞ്ഞ സില്‍ക്ക് കര്‍ത്തയും ധരിച്ചെത്തിയ ശശീ തരൂരിന്റെ ‘തേങ്ങയടി’ ആരായാലും നോക്കിപോകുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകള്‍.

തറവാട്ട് വീടിന് സമീപത്തെ എലവഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാനായി തയ്യാറെടുക്കുന്ന ശശീ തരൂര്‍ എം പി. ഈ ചിത്രമാണ് വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായത്. ചായ അടിക്കുന്നതും പലരെയും ഇടിച്ചിടുന്നതും തുടങ്ങി നിരവധി ഇടത്താണ് ശശി തരൂരിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കാണാം ചില ട്രോളുകള്‍;

Exit mobile version