ചുമട്ടുതൊഴിലാളിയുടെ സ്വപ്നം ടിക് ടോകിലൂടെ പൂവണിഞ്ഞു! മജേഷ് ഇനി സിനിമാ നടന്‍

ടിക് ടോക് വീഡിയോയിലൂടെ മജേഷ് ഇനി സിനിമയിലേക്ക്. ‘നിങ്ങളൊക്കെ പറയുന്ന തേപ്പിന്റെ കഥകളൊക്കെ അല്ലേ. ദേ നില്‍ക്കുന്ന എട്ടുവര്‍ഷത്തെ പ്രേമം. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം. അല്ലാതെ തേപ്പൊന്നുമല്ല മക്കളെ ലൈഫ് ഇതൊക്കെയാണ് ലൈഫ്..’ സോഷ്യല്‍ ലോകം നെഞ്ചേറ്റിയ ഈ സാധാരണക്കാരന്റെ ടിക് ടോക് വീഡിയോകള്‍ ലക്ഷ്യം കണ്ടെന്ന് പറയാം. ചുമട്ടുതൊഴിലാളിയായ മജ എന്ന മജേഷ് ഇനി മലയാള സിനിമാതാരം കൂടിയാണ്.

എറണാകുളം പിറവം സ്വദേശിയായ മജേഷ് സംവിധായകന്‍ അനസ് കടലുണ്ടിയൊരുക്കുന്ന 1994 എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

നാടന്‍പാട്ടും സിനിമാമോഹവും ചെറിയ സന്തോഷങ്ങളും നിറഞ്ഞ ആ ജീവിതത്തിലേക്കാണ് കൗതുകത്തിനായി ചെയ്ത ടിക് ടോക് വീഡിയോകള്‍ സിനിമയുടെ വെളിച്ചം എത്തിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരാണ് ഈ ടിക് ടോക് താരത്തിന്. ചുമട്ടുതൊഴിലാളിയാണ് മജീഷ്. ഭാര്യയാണ് തന്റെ ഏറ്റവും നല്ല സപ്പോര്‍ട്ടെന്നും മജീഷ് പറയുന്നു.

Exit mobile version