സിവിൽ സർവീസ് പരിശീലനത്തിന് ഓഫ്‌ലൈൻ ക്ലാസുകളുമായി ഐലേൺ ഐഎഎസ്; പുതിയ പിസിഎം ബാച്ച് ഓഗസ്റ്റ് 16ന്

ilearn-civil-services_class

തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിന് ഇനി തടസങ്ങളില്ല, പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐലേൺ ഐഎഎസ് അക്കാദമി ഓൺലൈൻ ക്ലാസുകൾക്ക് പിന്നാലെ ഓഫ്‌ലൈൻ ക്ലാസുകളും ആരംഭിക്കുകയാണ്. ഓഗസ്റ്റ് 16ന് സിവിൽ സർവീസ് ഓഫ്‌ലൈൻ പരിശീലന ക്ലാസുകൾ തുടങ്ങുമെന്ന് ഐലേൺ ഐഎഎസ് അക്കാദമി അധികൃതർ അറിയിച്ചു.

മഹാമാരി കാലം സിവിൽ സർവീസ് മോഹങ്ങൾക്ക് വിലങ്ങുതടിയാകാതിരിക്കാൻ കൃത്യമായ സമയ ബന്ധിതമായ പരിശീലനമാണ് ഐലേൺ ഐഎഎസ് അക്കാദമി ഉറപ്പുനൽകുന്നത്. യുപിഎസ്‌സി ലക്ഷ്യം വെയ്ക്കുന്നവർക്കായി പുതിയ പിസിഎം ബാച്ചിന്റെ ഓഫ്‌ലൈൻ ക്ലാസുകളാണ് ഐലേൺ ഐഎഎസ് അക്കാദമിയിലൂടെ ഓഗസ്റ്റ് 16ന് ആരംഭിക്കുന്നത്.

കൃത്യമായ പരിശീലനത്തിലൂടെ സിവിൽ സെർവന്റ് ആയി മാറാൻ ഐലേണിന്റെ വിദഗ്ധരുടെ ക്ലാസുകൾ സഹായകരമാകും. പുതിയ പിസിഎം ഓൺലൈൻ ബാച്ച് ഓഗസ്റ്റ് 4ന് ആരംഭിച്ചിരുന്നു.

ഏതെല്ലാം ഭാഗങ്ങളിൽ പഠനം കേന്ദ്രീകരിക്കണം? ഏതെല്ലാം പുസ്തകങ്ങൾ റഫർ ചെയ്യണം? വിദഗ്ധരുടെ സഹായം തേടണോ തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ സംശയങ്ങൾക്കും ഉത്തരം കണ്ടെത്താനും മികച്ച രീതിയിൽ സിവിൽ സർവീസ് കടമ്പ മറികടക്കാനും ഐലേൺ ഐഎഎസ് അക്കാദമി വഴികാട്ടിയാകും.

കേരളത്തിൽ നിന്നും നൂറിലേറെ സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐലേൺ ഐഎഎസ് അക്കാദമി. ആയിരം സിവിൽ സർവീസ് വിജയികൾ എന്ന സ്വപ്‌നത്തിലേക്കാണ് ഐലേൺ ഇനി ചുവടുവെയ്ക്കുന്നത്.

ഐലേൺ ഐഎസിലെ അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടാം:

ഫോൺ: 8089166792, ഇമെയിൽ: ilearnias@gmail.com

https://www.ilearnias.com/

Exit mobile version