2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും; ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

കോഴിക്കോട്; ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി 2019നെ പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. കോഴിക്കോട് ചേര്‍ന്ന വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും. എല്ലാ ജില്ലകളിലും ഹര്‍ത്തല്‍ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും.
ബസുകള്‍ സര്‍വീസ് നടത്താനും വ്യാപാരി സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. 32 സംഘടനകളാണ് കോഴിക്കോട് നടന്ന യോഗത്തില്‍ പങ്കെടുത്തത്.

Exit mobile version