സെല്ലില്‍ അടച്ച പ്രതി മലമൂത്ര വിസര്‍ജ്ജനം നടത്തി പോലീസിന് നേരെ വാരിയെറിഞ്ഞു; തല സെല്ലിന്റെ അഴികളില്‍ ഇടിച്ചു വന്‍ പരാക്രമം, ഒടുവില്‍ കൈവിലങ്ങിട്ട് ഹെല്‍മെറ്റും ധരിപ്പിച്ച് പോലീസ്

തിരുവനന്തപുരം: പ്രതി സെല്ലിനകത്തിരുന്ന മലമൂത്ര വിസര്‍ജ്ജനം നടത്തിയ ശേഷം പോലീസുകാര്‍ക്ക് നേരെ വാരിയെറിഞ്ഞു. നേമം പോലീസുകാര്‍ക്ക് നേരെയായിരുന്നു സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളില്‍ പരാക്രമം നടത്തിയത്.

മാറനല്ലൂരിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഷാനവാസിനെ സെല്ലില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസര്‍ജ്ജനം നടത്തി അവ പോലീസുകാര്‍ക്ക് നേരെ വാരിയെറിയുകയായിരുന്നു.

ഇതിനു പിന്നാലെ, പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളില്‍ ഇടിച്ച് തകര്‍ക്കാനും ശ്രമം നടത്തി. ഗതികെട്ട പോലീസ് ഒടുവില്‍ പ്രതിയുടെ കൈയില്‍ വിലങ്ങണിയിക്കുകയും തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് പരാക്രമത്തിന് അവസാനമായത്.

നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസെന്ന് പോലീസ് അറിയിച്ചു.

Exit mobile version