പ്രകോപനപരമായ പ്രസംഗം; എഎന്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസ്

. ശബരിമല വിഷയത്തില്‍ എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസാണ് കേസ് എടുത്തത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരെ കേസ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ എകെജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം. ഇതിനെ തുടര്‍ന്ന് പോത്തന്‍കോട് പോലീസാണ് കേസ് എടുത്തത്.

ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം സകലതും അയ്യപ്പ ഭക്തര്‍ തകര്‍ത്ത് നാമാവശേഷമാക്കുമെന്നും മുഖ്യമന്ത്രിയെ കണ്ട് പോലീസുകാര്‍ അഹങ്കരിക്കേണ്ടെന്നുമായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രസംഗം.

യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പോലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

നേരത്തെ സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രാധകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബിജെപിയുടെ നിരാഹാര പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Exit mobile version