കുതിരാൻ ടണൽ! 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഗതാഗതം യാഥാർഥ്യമാക്കിയതിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസിനൊപ്പം മന്ത്രി കെ രാജനും സ്‌പെഷൽ ഓഫീസർ ഷാനവാസ് ഐഎഎസിനും അഭിനന്ദന പ്രവാഹം

തൃശ്ശൂര്‍: കേരളത്തിലെ ആദ്യത്തെ തുരങ്കപാതയായ കുതിരാന്‍ തുരങ്കം തുറന്നതോടെ ഒരു പതിറ്റാണ്ടിലധികമുള്ള കാത്തിരിപ്പാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഗതാഗതം യാഥാർഥ്യമാക്കിയതിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസിനൊപ്പം മന്ത്രി കെ രാജനും സ്‌പെഷൽ ഓഫീസർ ഷാനവാസ് ഐഎഎസിനും അഭിനന്ദന പ്രവാഹം

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയതോടെ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇതോടെ പാലക്കാട്- തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.

കുതിരാന്‍ തുരങ്കത്തിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമായത്.
ദേശീയപാത നിര്‍മ്മാണത്തിനായി കരാര്‍ ഒപ്പിട്ട കമ്പനി വര്‍ഷങ്ങളോളം പണി വൈകിപ്പിച്ചിരുന്നു. ഇപ്പോൾ തുരങ്കത്തിലൂടെ ആദ്യ വണ്ടി ഓടുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കാന്‍ ചുക്കാന്‍ പിടിച്ച പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, റവന്യുവകുപ്പ്് മന്ത്രി കെ രാജന്‍, മുന്‍ തൃശ്ശൂര്‍ കലക്ടറും കുതിരാൻ ടണൽ സ്‌പെഷൽ ഓഫീസർ എസ് ഷാനവാസ് ഐഎഎസ് എന്നിവർ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുന്നുണ്ട്.

ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

തുരങ്കനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഉന്നതതല യോഗം വിളിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മൂന്നുതവണ കുതിരാനിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തി. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ആര്‍ ബിന്ദു എന്നിവരുടെയും ഉദ്യോഗസ്ഥരുടെയും കൃത്യതയോടെയുള്ള ഇടപെടലിന്റെ ഭാഗമായാണ് തുരങ്കം പൂര്‍ത്തിയായിരിക്കുന്നത്.

പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കുതിരാൻ ടണൽ
പൂർത്തീകരണത്തിന് മുൻ കളക്ടറും നിലവിൽ സ്‌പെഷൽ ഓഫീസറുമായ എ ഷാനവാസിന്റെ നേതൃത്വത്തിൽ 14 തവണയാണ് യോഗം വിളിച്ച് ചേർത്തത്.

ആഗസ്ത് ഒന്നിനുമുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ദേശീയപാത അതോറിറ്റിയുടെ അന്തിമ അനുമതി വേണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദേശീയപാത അതോറിറ്റി അധികൃതര്‍ അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ശനിയാഴ്ച പരിശോധന നടത്തിയ ശേഷം അനുമതി കൊടുത്താല്‍ ഞായറാഴ്ച മുതല്‍ ഗതാഗതത്തിന് തുറന്നു കൊടുക്കാനാകും.

കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷ സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കു കീഴിലെ ഐസിടി, ഹാക്സ് എന്നീ സ്വതന്ത്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നു. ഐഐടി സംഘവും നടത്തിയ പരിശോധനയും തൃപ്തികരമായിരുന്നു. തുരങ്കപാതയുടെ ഫയര്‍ ആന്‍ഡ് സേഫ്റ്റി, വൈദ്യുതി, വെള്ളം, മലിനീകരണ നിയന്ത്രണം തുടങ്ങിയ വിഭാഗങ്ങളുടെ പരിശോധന വിജയകരമായിരുന്നു.

Exit mobile version