പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി; മൂന്നുപേര്‍ അറസ്റ്റില്‍, പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് സാമൂഹികമാധ്യമത്തിലൂടെ

ബേഡഡുക്ക(കാസര്‍കോട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ കുറ്റിക്കോല്‍ സ്വദേശികളായ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പുളുവിഞ്ചി ആനക്കല്ല് പുന്നക്കാലിലെ വിഷ്ണു (20), ശ്രീഹരി (20), പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്.

സാമൂഹ്യമാധ്യമം വഴിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെടുന്നത്. പ്രതികളെ പുനലൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വിഷ്ണു, ശ്രീഹരി എന്നിവരെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലില്‍ അടച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജാമ്യത്തില്‍ വിട്ടു.

Exit mobile version