വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കാസര്‍കോട് : വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വിദ്യാനഗറിലെ ക്വാട്ടേഴ്‌സിലാണ് കര്‍ണാടക ഉമ്പള്ളി സ്വദേശിനി സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടമ്മയുടെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. അതേസമയം ഇവരുടെ ഭര്‍ത്താവിനെ രണ്ട് ദിവസമായി കാണാനില്ല. ഭര്‍ത്താവ് ചന്ദ്രുവും സരസുവും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version