നിക്ഷേപത്തിന് എല്ലാവിധ പിന്തുണയും: കിറ്റെക്‌സിനെ ക്ഷണിച്ച് ശ്രീലങ്ക

കൊച്ചി: കിറ്റെക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍. കൊച്ചിയിലെത്തി ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി.

ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ ഇന്ന് രാവിലെയാണ് കിഴക്കമ്പലത്തെ കിറ്റെക്‌സ് ആസ്ഥാനത്തെത്തി മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തിയത്.

ശ്രീലങ്കയില്‍ നിക്ഷേപം നടത്തിയാല്‍ കിറ്റെക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റക്‌സ് മറുപടി നല്‍കിയിട്ടില്ല.

കേരളത്തില്‍ 3500 കോടിയുടെ നിക്ഷേപം വേണ്ടെന്നുവെച്ച കിറ്റെക്‌സിനെ ബംഗ്ലാദേശ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്.

നേരത്തെ, തെലങ്കാനയില്‍ 1000 കോടിയുടെ പദ്ധതികള്‍ കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ കിറ്റെക്‌സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു.

Exit mobile version