വിവാഹിതരാവാനിരിക്കെ അനന്യയുടെ മരണം, കടുത്ത മാനസിക സമ്മദത്തിലായ പങ്കാളിയും ജീവനൊടുക്കി; മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ ഓര്‍മകളെ ഇല്ലാതാക്കാന്‍ കഴിയൂവെന്ന് ആത്മഹത്യ ചെയ്ത ജിജു, വേദനയായി അവസാനവാക്കുകള്‍

കൊല്ലം: ലിംഗ മാറ്റ ശസ്ത്രക്രിയയിലെ പിഴവ് മൂലം ദുരിതമനുഭവിക്കുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ തൂങ്ങിമരിച്ച അനന്യയുടെ പങ്കാളി ജിജുവിന്റെ അവസാന പോസ്റ്റ് മനസിനെ മുറിവേല്‍പ്പിക്കുന്നതാണ്.

മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ ഓര്‍മകളെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന ക്യാപ്ഷനോട് കൂടെ ‘ലൂക്ക’ എന്ന ചിത്രത്തിലെ കുറച്ച് രംഗങ്ങളാണ് ജിജു തന്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി പങ്കുവെച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

പൂര്‍ണമായും പെണ്ണായി ജീവിക്കണമെന്ന ആഗ്രത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. അനന്യ മരിക്കുമ്പോള്‍ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ ജിജുവും ഉണ്ടായിരുന്നു.

ജിജു ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ. അനന്യയുടെ മരണത്തിന് പിന്നാലെയാണ് പങ്കാളി കൂടിയായ ജിജു ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണശേഷം ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് സുഹൃത്തുകള്‍ പറയുന്നത്.

ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജുവിനെ വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെയര്‍ സ്‌റ്റൈലിസ്റ്റായ ജിജു കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു കാലം മുതലാണ് അന്യനയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

Exit mobile version