കെഎസ്ആര്‍ടിസിയില്‍ ഇന്നും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയേക്കും; 4051 കണ്ടക്ടര്‍മാരെ നിയമിക്കും

പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങിയേക്കും. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്ന് നിയമിക്കും.

കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Exit mobile version