തനിച്ച് താമസിക്കുന്ന വീട്ടിൽ വയോധികയെ രക്തം വാർന്ന് മരിച്ചനലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത, അന്വേഷണം വേണമെന്ന് ബന്ധുക്കൾ

മലപ്പുറം: മങ്കട രാമപുരത്ത് തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിഷ (70)യെ ആണ് വീട്ടിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആയിഷ പകൽ സ്വന്തം വീട്ടിൽ കഴിയുകയും രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയുമാണ് പതിവ്. സ്ഥിരമായി പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടു പോകാറുള്ളത്. കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി പേരക്കുട്ടികളെത്തിയെങ്കിലും ആയിഷ പ്രതികരിച്ചിരുന്നില്ല. തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ശൗചാലയത്തിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ മങ്കട പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version