സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍; കെട്ടിക്കിടക്കുന്നത് 1,24000 ലിറ്റര്‍ സ്പിരിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് റം നിര്‍മാണം പ്രതിസന്ധിയിലായത്.

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷമാണ് മദ്യ നിര്‍മാണത്തിന് എക്‌സൈസ് വകുപ്പ് അനുമതി നല്‍കാത്തത്. ഇതോടെ മദ്യനിര്‍മ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്.

1,24000 ലിറ്റര്‍ സ്പിരിറ്റ് കെട്ടിക്കിടക്കുകയാണ്. സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളില്‍ നിന്ന് ലോഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഡിപ്പാര്‍ട്ട് മെന്റാണ് ഇതിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തി ആയിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പ് അറിയിക്കുന്നത്.

Exit mobile version