‘ജവാന്’ നേരെ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതം: വിശദീകരിച്ച് എക്‌സൈസ് കമ്മീഷന്‍ണര്‍

തിരുവനന്തപുരം: ജവാന്‍ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങലില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എക്‌സൈസ് കമ്മീഷന്‍ണര്‍. ജവാന്‍ കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ ആരേയും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സും എക്‌സൈസ് കമ്മീഷന്‍ണറും വ്യക്തമാക്കി. ആല്‍ക്കഹോളിന്റെ വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മദ്യം മാത്രമാണ് പിന്‍വലിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് പുറത്തിറക്കുന്ന ജവാന്‍ ബ്രാന്‍ഡ് റമ്മിന്റെ മൂന്ന് ബാച്ചുകളുടെ വില്‍പ്പന്ന മരവിപ്പിച്ച് എക്‌സൈസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു. ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളന്റെ അളവ് 42.86 ആണ്. എന്നാല്‍ ജൂലൈ മാസത്തില്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളില്‍ വീര്യം 39 ശതമാനം എന്ന് കണ്ടെത്തി.ഈ സാഹചര്യത്തില്‍ ഈ ബാച്ചിലെ മദ്യം വില്‍ക്കരുതെന്നത് എക്‌സൈസ് ഉത്തരവിട്ടിരുന്നു.

പിന്നാലെയാണ് ജവാന്‍ മദ്യത്തിന് എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം ആരംഭിച്ചത്. ജവാന്‍ കഴിക്കരുതെന്നും, കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം സജീവമായി. ഈ സാഹചര്യത്തിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ എക്‌സൈസ് കമ്മീഷണര്‍ വിശദീകരണം നല്‍കിയത്.

വില കുറഞ്ഞ റമ്മുകളില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള ഉത്പന്നമാണ് ജവാന്‍ റം. അതിനാല്‍ ജവാന്‍ റമ്മിനെതിരായ പ്രചാരണത്തിനു പിന്നില്‍ സ്വകാര്യ മദ്യലോബിയാണെന്ന ആക്ഷേപവും ശക്തമാണ്.

Exit mobile version