ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും; ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍

onam kit | bignewslive

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. തയ്യാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സ്‌പ്ലൈകോ യോഗത്തില്‍ തീരുമാനമായി. വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക. 86ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് ലഭിക്കും.

കുട്ടികള്‍ക്കായി മിഠായിപ്പൊതിയും ഉണ്ടാകും. 20 മിഠായികള്‍ നല്‍കാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിനു നല്‍കിയിരിക്കുന്ന ശുപാര്‍ശ. അടുത്ത മാസം ഓണക്കിറ്റ് നല്‍കുന്നതിനാല്‍ ഈ മാസം റേഷന്‍കട വഴി ഭക്ഷ്യക്കിറ്റ് ഉണ്ടാകില്ല.

സപ്ലൈകോ നല്‍കിയ ശുപാര്‍ശ പ്രകാരം ഓണക്കിറ്റിലുള്ളത്:

പഞ്ചസാര 1 കിലോ ഗ്രാം (39 രൂപ)
വെളിച്ചെണ്ണ അല്ലെങ്കില്‍ തവിടെണ്ണ 500 മില്ലി ലീറ്റര്‍ (106 രൂപ)
ചെറുപയര്‍ അല്ലെങ്കില്‍ വന്‍പയര്‍ 500 ഗ്രാം (44 രൂപ)
തേയില 100 ഗ്രാം (26.50 രൂപ)
മുളകുപൊടി 100 ഗ്രാം (25 രൂപ)
മല്ലിപ്പൊടി 100 ഗ്രാം (17 രൂപ)
മഞ്ഞള്‍പ്പൊടി 100 ഗ്രാം (18 രൂപ)
സാമ്പാര്‍ പൊടി 100 ഗ്രാം (28 രൂപ)
സേമിയ ഒരു പാക്കറ്റ് (23 രൂപ)
ഗോതമ്പ് നുറുക്ക് അല്ലെങ്കില്‍ ആട്ട 1 കിലോ ഗ്രാം (43 രൂപ)
ശബരി വാഷിങ് സോപ്പ് 1 (22 രൂപ)
ശബരി ബാത്ത് സോപ്പ് 1 (21 രൂപ)
മിഠായി 20 (20 രൂപ)
തുണിസഞ്ചി 1 (12 രൂപ)

Exit mobile version