വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറുടെ നില അതീവ ഗുരുതരം

മലപ്പുറം: മലപ്പുറം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവില്‍ നിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു.

ലോറി ആകെ തകര്‍ന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

സ്ഥിരമായി അപകടം നടക്കുന്ന മേഖലയാണ് വട്ടപ്പാറ വളവ്. അപകടമുന്നറിയിപ്പുകളും സൂചന ബോര്‍ഡുകളുണ്ടെങ്കിലും അപകടം തുടര്‍കഥയാവുകയാണ്.
courtesy: Asianet News

Exit mobile version