7 ദിവസം 18 കോടി രൂപ; മത ജാതി കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് മലയാളി ഒന്നാണെന്ന് തെളിയിച്ച മഹത്തായ കാരുണ്യത്തിന്റെ ഒഴുക്ക്; ലോകത്തിന് നന്ദി പറഞ്ഞ് എം വിജിന്‍ എംഎല്‍എ

M Vijin MLA | Bignewslive

തിരുവനന്തപുരം: മുഹമ്മദിന്റെ ചികിത്സയ്ക്കായി കേരളം കൈകോര്‍ത്ത് 7 ദിവസം കൊണ്ട് 18 കോടി രൂപ സമാഹരിച്ചതില്‍ ലോകത്തോട് നന്ദി പറഞ്ഞ് എം വിജിന്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ നന്ദി അറിയിച്ചു രംഗത്തെത്തിയത്. മത ജാതി കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് മലയാളി ഒന്നാണെന്ന് തെളിയിച്ച മഹത്തായ കാരുണ്യത്തിന്റെ ഒഴുക്കായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം ഞങ്ങള്‍ കണ്ടതെന്ന് വിജിന്‍ കുറിച്ചു.

കുഞ്ഞുമുഹമ്മദിന് വേണ്ടി ഇപ്പോഴും പ്രവാസികളടക്കം പണമയക്കാന്‍ സന്നദ്ധരായി വിളിക്കുകയാണ്
ലക്ഷ്യം പൂര്‍ത്തിയായതിനാല്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളും അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു അറിയിപ്പു ഉണ്ടാകും വരെ ആരും പണമയക്കേണ്ടതില്ലെന്നും എംഎല്‍എ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മത ജാതി
കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത്
മലയാളി ഒന്നാണെന്ന് തെളിയിച്ച
മഹത്തായ കാരുണ്യത്തിന്റെ ഒഴുക്കായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം ഞങ്ങള്‍ കണ്ടത്.
മുഹമ്മദിനും സഹോദരിക്കും നിത്യ വേദന നല്‍കിയ അപൂര്‍വ്വ രോഗത്തോട് പൊരുതി ജയിക്കാന്‍ കുഞ്ഞായതിനാല്‍ മുഹമ്മദിന് കഴിയുമെന്ന് വൈദ്യശാസ്ത്രം ..
മരുന്നിന്റെ വില 18 കോടി രൂപ.
സാധാരണ കുടുംബത്തിന് സങ്കല്പിക്കാനാവാത്ത തുക.
ചികിത്സാ സഹായ കമ്മറ്റിയുടെ അഭ്യര്‍ത്ഥന വന്നപ്പോള്‍ തൊട്ട് നിരവധി പേരാണ് ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും വിളിച്ചത്.
മനുഷ്യ സ്‌നേഹം മാത്രം മുന്‍നിര്‍ത്തി പതിനായിരക്കണക്കിന്
മനുഷ്യരാണ് തങ്ങളാലാവുന്ന തുക അയച്ച് ഒപ്പം നിന്നത്.
ജനലക്ഷങ്ങളുടെ പിന്തുണ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിറഞ്ഞു.
7 ദിവസം കൊണ്ട് 18 കോടി.
നിറഞ്ഞു കവിഞ്ഞ മനുഷ്യ സ്‌നേഹം..
നന്ദിയുണ്ട് ലോകമേ…
എല്ലാ ഭിന്നതകളും മറന്ന്
കുഞ്ഞുമുഹമ്മദിനൊപ്പം നിന്നതിന്..
ഇപ്പൊഴും പ്രവാസികളടക്കം പണമയക്കാന്‍ സന്നദ്ധരായി വിളിക്കുകയാണ്
ലക്ഷ്യം പൂര്‍ത്തിയായതിനാല്‍ രണ്ട് ബേങ്ക് അക്കൗണ്ടുകളും അവസാനിപ്പിക്കുകയാണ്..
ഇനി ഒരു അറിയിപ്പു ഉണ്ടാകും വരെ ആരും പണമയക്കേണ്ടതില്ല.
എല്ലാവര്‍ക്കും
ഒരു പാട്
ഒരുപാട് നന്ദി..
എം. വിജിന്‍ MLA

Exit mobile version