‘കേരളത്തിലെ റോഡുകളിലെ മാറ്റം തന്നെ അത്ഭുതപ്പെടുത്തി’ സര്‍ക്കാരിനെ അഭിനന്ദിച്ച് കുവൈത്തിയായ ഷെയ്ഖ്, കുറിപ്പുമായി എം വിജിന്‍ എംഎല്‍എ

കേരളത്തില്‍ പത്ത് വര്‍ഷം മുമ്പ് വന്നു പോയ അദ്ദേഹത്തെ ഇന്ന് കേരളത്തിലുണ്ടായ റോഡുകളിലെ മാറ്റം അത്ഭുതപ്പെടുത്തിയെന്ന് എം വിജിന്‍ കുറിച്ചു.

കണ്ണൂര്‍: കേരളത്തിലെ റോഡുകളിലെ മാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കുവൈത്തില്‍ നിന്ന് എത്തിയ ഷെയ്ഖ് അദല്‍ അലോ ടൈബി. എം വിജിന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച് കുറിപ്പിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പഴയങ്ങാടിയിലെ ഒരു ലാബ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഷെയ്ഖ്. കേരളത്തില്‍ പത്ത് വര്‍ഷം മുമ്പ് വന്നു പോയ അദ്ദേഹത്തെ ഇന്ന് കേരളത്തിലുണ്ടായ റോഡുകളിലെ മാറ്റം അത്ഭുതപ്പെടുത്തിയെന്ന് എം വിജിന്‍ കുറിച്ചു.

മെച്ചപ്പെട്ട റോഡുകള്‍ – അവിശ്വസനീയമായ മാറ്റത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത വര്‍ഷം വീണ്ടും വരുമെന്നും അപ്പോഴേക്കും വികസന രംഗത്ത് കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചുവെന്നും എം വിജിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘മാറുന്ന കേരളം കണ്ട് മനസ്സുനിറഞ്ഞ് രഷൈഖ് അദല്‍ അലോടൈബി.. പഴയങ്ങാടിയിലെ ഒരു ലാബ് ഉദ്ഘാടനത്തിന് വന്നതാണ് കുവൈറ്റില്‍ നിന്നും ഷൈഖ് അദല്‍ അലോ ടൈബി ചുരുക്കം ദിവസത്തേക്കുള്ള കേരള സന്ദര്‍ശനത്തിന് വന്നതാണദ്ദേഹം . ഏറെ സന്തോഷത്തോടെയാണ് ഞങ്ങളോട് സംസാരിച്ചത് . പത്തുവര്‍ഷം മുമ്പ് കേരളത്തില്‍ വന്നു പോയ അദ്ദേഹത്തെ റോഡുകളിലുണ്ടായ മാറ്റം അത്ഭുതപ്പെടുത്തി മെച്ചപ്പെട്ട റോഡുകള്‍ – അവിശ്വസനീയമാറ്റം മാറ്റത്തിന് നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു അടുത്ത വര്‍ഷം വീണ്ടും വരുമെന്നും അപ്പൊഴേക്കും വികസന രംഗത്ത് കുതിച്ചു ചാട്ടം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു അതെ സന്തോഷത്തോടെ പങ്കു വെക്കാം കേരളത്തിന്റെ മുന്നേറ്റം നാം കുതിക്കുകയാണ്….. നാട് കുതിക്കുകയാണ്…. നല്ല നാളെയിലേക്ക്….’

Exit mobile version