‘തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പോലീസുകാരനെ സമീപിച്ചിരുന്നെങ്കില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ…’വിദേശ വനിതയുടെ വാക്കുകളെപ്പറ്റി മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍

തിരുവനന്തപുരം: കേരളാ പോലീസിനെപ്പറ്റി ഒരു വിദേശ വനിത പറഞ്ഞ വാക്കുകളെപ്പറ്റി ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുകയാണ് മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍. നാലാമത് കൊച്ചി മുസ്‌രിസ് ബിനാലെയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട മെക്സിക്കോയില്‍ നിന്നുള്ള താനിയ കാന്റിയാനിയക്ക് കേരള പോലീസിനെക്കുറിച്ചുള്ള അഭിപ്രായമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

‘ബിനാലെ കഴിഞ്ഞു രാത്രി രണ്ടു മണിയോടെ വാഹനങ്ങളൊന്നും കിട്ടാതിരുന്നതിനാല്‍, താമസിക്കുന്ന മട്ടാഞ്ചേരിയിലെ ഹോട്ടലിലേയ്ക്ക് ഒറ്റയ്ക്കു നടന്ന താനിയയെ പെട്രോളിംഗ് ഡ്യൂട്ടിയില്‍ ആയിരുന്ന ഫോര്‍ട്ട് കൊച്ചി ടൂറിസം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പിഎസ് രഘു ഈ സമയം ഒറ്റയ്ക്ക് നടന്നുപോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാട്ടി പട്രോളിംഗ് ബൈക്കില്‍ കയറ്റി ഹോട്ടലിലെത്തിച്ചു. തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പൊലീസുകാരനെ സമീപിച്ചിരുന്നെങ്കില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ എന്നാണ് താനിയ പറഞ്ഞത്’ ഹോര്‍മിസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കേരള പോലീസിനെക്കുറിച്ചു വിദേശ വനിത പറഞ്ഞത് : മുന്‍ ഡി ജി പി ഹോര്‍മിസ് തരകന്‍ എഴുതുന്നു .

നാലാമത് കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട മെക്സിക്കോയില്‍ നിന്നുള്ള താനിയ കാന്റിയാനിയക്ക് കേരള പോലീസിനെക്കുറിച്ചുള്ള അഭിപ്രായമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ബിനാലെയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് താനിയ കാന്റിയാനിയുടെ മ്യൂസിക്കല്‍ ലൂം . ബിനാലെ കഴിഞ്ഞു രാത്രി രണ്ടു മണിയോടെ വാഹനങ്ങളൊന്നും കിട്ടാതിരുന്നതിനാല്‍, താമസിക്കുന്ന മട്ടാഞ്ചേരിയിലെ ഹോട്ടലിലേയ്ക്ക് ഒറ്റയ്ക്കു നടന്ന താനിയയെ പട്രോളിംഗ് ഡ്യൂട്ടിയില്‍ ആയിരുന്ന ഫോര്‍ട്ട് കൊച്ചി ടൂറിസം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പിഎസ് രഘു ഈ സമയം ഒറ്റയ്ക്ക് നടന്നുപോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാട്ടി പട്രോളിംഗ് ബൈക്കില്‍ കയറ്റി ഹോട്ടലിലെത്തിച്ചു.

ഭാര്യയുടേയും മക്കളുടേയും ഫോട്ടോകള്‍ കാണിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കി. സൗഹാര്‍ദ്ദപരമായ സേവനത്തിനു ഈ വിദേശ വനിത നല്‍കിയ അഭിനന്ദനം കേരള പോലീസിന് അഭിമാനാര്‍ഹമാണ്. തന്റെ രാജ്യത്തായിരുന്നെങ്കില്‍ രാത്രി ഈ സമയത്ത് ഒരു പൊലീസുകാരനെ സമീപിച്ചിരുന്നെങ്കില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ എന്നാണ് താനിയ പറഞ്ഞത്. തന്റെ ഈ അനുഭവം താനിയയും എഴുതിയിട്ടുണ്ട്.’

Exit mobile version