ഉദ്ദേശ ശുദ്ധിയെ വളച്ചൊടിച്ചു, ബാലിശമായ ആരോപണങ്ങള്‍; സല്യൂട്ട് വിവാദത്തില്‍ തൃശ്ശൂര്‍ മേയറുടെ പ്രതികരണം

തൃശ്ശൂര്‍: സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി തൃശ്ശൂര്‍ മേയര്‍. തന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിച്ചുവെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. സല്യൂട്ട് ചോദിച്ചു വാങ്ങാനല്ല ഡിജിപിക്ക് കത്തയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കുകയായിരുന്നു, പോലീസില്‍ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നും മേയര്‍ അറിയിക്കുന്നു.

മേയറുടെ വാക്കുകള്‍;

പോലീസുകാരനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. താന്‍ സല്യൂട്ട് ചോദിച്ചു വാങ്ങാന്‍ ശ്രമിച്ചുവെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. താനൊരു മുന്‍ സൈനികനാണ്. തനിക്ക് സൈനികരുടെ ബുദ്ധിമുട്ട് അറിയാം. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരനെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചു എന്നതൊക്കെ ബാലിശമായ ആരോപണങ്ങളാണ്. ആദരവ് നല്‍കേണ്ടെന്നാണെങ്കില്‍ വേണ്ട.

Exit mobile version