കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍; എം പാനല്‍ കണ്ടക്ടര്‍മാരുടെ ലോങ് മാര്‍ച്ച് ഇന്ന്

വൈകീട്ട് മൂന്നിന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച്, ദേശീയപാതയിലൂടെ കാല്‍നടയായി 150 കിലോമിറ്റര്‍ സഞ്ചരിച്ച് 24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും

ആലപ്പുഴ: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ ലോങ് മാര്‍ച്ച് നടത്തുന്നു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് പിരിച്ചുവിട്ട കണ്ടക്ടര്‍മാര്‍ ലോങ് മാര്‍ച്ച് നടത്തുന്നത്.

വൈകീട്ട് മൂന്നിന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് ദേശീയപാതയിലൂടെ കാല്‍നടയായി 150 കിലോമിറ്റര്‍ സഞ്ചരിച്ച് 24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും. ലോങ് മാര്‍ച്ചില്‍ വനിതകള്‍ ഉള്‍പ്പെടെ മൂവ്വായിരത്തി അഞ്ഞൂറിലധികം എംപാനല്‍ കണ്ടക്ടര്‍മാര്‍ പങ്കെടുക്കും.

Exit mobile version