യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി! സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു

ഉച്ചക്ക് ശേഷം കൂടുതല്‍ സര്‍വിസുകള്‍ തടസപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം

തിരുവനന്തപുരം: യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് തുടരുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട എറണാകുളം ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. എറണാകുളത്ത് 38 സര്‍വീസ് മാത്രമാണ് രാവിലെ 8 മണി വരെ നടന്നിട്ടുള്ളൂ. 36 സര്‍വീസ് മുടങ്ങി. തിരു-കൊച്ചി സര്‍വീസ് 11 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ. പെരുമ്പാവൂരില്‍ 17 ഉം പറവൂരില്‍ 10 ഉം സര്‍വീസുകള്‍ മുടങ്ങി. വയനാട്ടില്‍ ആകെയുള്ള 238 സര്‍വീസുകളില്‍ 103 സര്‍വീസുകള്‍ മുടങ്ങി.

അതേസമയം ഉച്ചക്ക് ശേഷം കൂടുതല്‍ സര്‍വിസുകള്‍ തടസപ്പെടുമെന്നാണ് സൂചന. ആലുവയില്‍ 35 സര്‍വീസുകളാണ് മുടങ്ങിയത്. മലബാര്‍ മേഖലയില്‍ ഇതുവരെ 7 സര്‍വ്വീസുകള്‍ മാത്രമാണ് റദ്ദാക്കിയതെന്ന് സോണല്‍ മാനേജര്‍ അറിയിച്ചു.

കോതമംഗലം, അങ്കമാലി ഡിപ്പോകളില്‍ 16 സര്‍വീസ് മുടങ്ങി. പാലക്കാട് ജില്ലയില്‍ ഇന്ന് ഒരു സര്‍വീസ് മാത്രമാണ് റദ്ദാക്കിയത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് 42 ഷെഡ്യൂളുകള്‍ മുടങ്ങി.

Exit mobile version