അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് സുരേഷ് കുമാര്‍ അറസ്റ്റില്‍

Archana death | Bignewslive

തിരുവനന്തപുരം: വെങ്ങാനൂര്‍ ചിറത്തല വിളാകം അര്‍ച്ചന നിവാസില്‍ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് വെങ്ങാനൂര്‍ കട്ടച്ചക്കുഴി ചരുവിള സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ല ക്രൈം ബ്രാഞ്ച് ആണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 21- ന് രാത്രിയാണ് അര്‍ച്ചന ശരീരത്തില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ടത്.

തുടര്‍ന്ന് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കേസ് ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗാര്‍ഹിക പീഡനം കൊണ്ടുണ്ടായ മനോവിഷമത്തലാണ് അര്‍ച്ചന മരണപ്പെട്ടതെന്ന് വെളിപ്പെട്ടു.

പിന്നാലെയാണ് ഭര്‍ത്താവ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ റിമാന്റ് ചെയ്തു. ഡി സി പി ( അസ്മിന്‍ / ക്രൈം ) P. A. മുഹമ്മദ് ആരീഫിന്റെ നേതൃത്വത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണര്‍ ജോണ്‍സണ്‍ ചാള്‍സ് , സബ് – ഇന്‍സ്പക്ടര്‍മാരായ അനില്‍ കുമാര്‍ സന്തോഷ് കുമാര്‍, എ.എസ്.ഐ ശ്രീകുമാര്‍ വനിത സി.പി.ഒ. ഷംല എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്

Exit mobile version