ജീവിതത്തിന്റെ തിരിച്ചടികളോടും കഷ്ടപാടുകളോടും പൊരുതി മുന്നേറി ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന വര്‍ക്കല എസ്.ഐ. എസ്.പി.ആനിയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. The real fighter..Inspiration For All..’ എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതില്‍ വലിയ പൊട്ട് എന്ന പ്രയോഗം ഹൈലെറ്റെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിച്ചു. ഇത് ട്രോളുകളിലും മറ്റും നിറയുന്നുമുണ്ട്.
കൈവിട്ട് പോകുമായിരുന്ന ജീവിതത്തെ കാക്കിയണിയിപ്പിച്ചതിനു പിന്നില്‍ വഴിയരുകില്‍ നാരങ്ങാവെള്ളം വിറ്റതുമുതലുള്ള കഠിനാധ്വാനത്തിന്റെ കഥയുണ്ട് ആനിക്ക്. പ്രൊബേഷന്‍ കഴിഞ്ഞ് ഇന്നലെയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എസ്പി ആനി വര്‍ക്കല എസ്.ഐയായി ചുമതലയേറ്റത്. ആനിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
കുറിപ്പ്;
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്
The real fighter 🔥🔥Inspiration For All 🤗