വൈശാഖ് ചിത്രം ബ്രൂസ് ലീ ഉപേക്ഷിച്ചു; ഒടുവിൽ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ വലിയ ഓളമുണ്ടാക്കിയ ഹിറ്റ് ചിത്രം മല്ലു സിംഗ് സംവിധായകൻ അതേ ചിത്രത്തിലെ നായകനായിരുന്ന ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച ബ്രൂസ് ലീ സിനിമ ഉപേക്ഷിച്ചു. മല്ലു സിംഗിന് പിന്നാലെ വൈശാഖ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ബ്രൂസ് ലീ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുമെന്ന് അറിയിച്ചിരുന്നത്.

കോഴിക്കോട് ഗോകുലം ഗലേ റിയാ മാളിൽ വച്ചു നടന്ന വർണാഭമായ ചടങ്ങിൽ വെച്ചായിരുന്നു കുറച്ച് മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്നാൽ മാസങ്ങൾക്കിപ്പുറം അപ്‌ഡേറ്റുകളൊന്നും ചിത്രത്തെ സംബന്ധിച്ച് വന്നിരുന്നില്ല.

ഈ സാഹചര്യത്തിലാണ് സിനിമ ഉപേക്ഷിച്ചുവെന്ന വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയിരുന്നില്ല.

ഒടുവിൽ സിനിമ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രൂസ് ലി സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിനു മറുപടിയായി ‘അതെ സുഹൃത്തേ. ദൗർഭാഗ്യവശാൽ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടിവന്നു’- എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുകയാണ്.

ALSO READ- ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; പത്തൊമ്പതുകാരന് ദാരുണമരണം; ഞെട്ടൽ

‘ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടിവന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷൻ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചാവും ആ ചിത്രം. അടുത്ത വർഷം തന്നിൽ നിന്നും തീർച്ചയായും ഒരു ആക്ഷൻ ചിത്രം പ്രതീക്ഷിക്കാം- എന്നും ഉണ്ണി മുകുന്ദൻ വിശദീകരിക്കുന്നുണഅട്.

Exit mobile version