വനിതാ മതില്‍; തിരുവനന്തപുരം ജില്ലയില്‍ അണിചേരുന്നതിനായുള്ള രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

തൃശ്ശൂര്‍; നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിപ്പിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാമതിലില്‍ അണിചേരുന്നതിനുള്ള രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം ജില്ല രജിസ്ട്രേഷനുള്ള പോര്‍ട്ടലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പേര്, സ്ഥലം, നിയോജകമണ്ഡലം എന്നീ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. മണ്ഡലം തെരഞ്ഞെടുത്താല്‍ ഓരോ മണ്ഡലത്തിലുമുള്ളവര്‍ ഏതു മേഖലയിലാണ് അണിനിരക്കേണ്ടത് എന്നറിയാനും സൗകര്യമുണ്ട്

ഫേയ്‌സ് ബുക്ക് പോസ്റ്റ്;

വനിതാമതില്‍: തിരുവനന്തപുരം ജില്ല രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. വനിതാമതിലില്‍ അണിചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് ഈ പോര്‍ട്ടലിലൂടെ ലളിതമായ പ്രക്രിയയിലൂടെ രജിസ്റ്റര്‍ ചെയ്യാനാകും. പേര്, സ്ഥലം, നിയോജകമണ്ഡലം എന്നീ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും. മണ്ഡലം തെരഞ്ഞെടുക്കാന്‍ 14 മണ്ഡങ്ങളും ഉള്‍പ്പെടുത്തിയ ഡ്രോപ്പ് മെനുവുണ്ട്. ഓരോ മണ്ഡലത്തിലുമുള്ളവര്‍ ഏതു മേഖലയിലാണ് അണിനിരക്കേണ്ടത് എന്നറിയാനും സൗകര്യമുണ്ട്. പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് പുറമേ, അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ക്കും രജിസ്ട്രേഷന് കഴിയും. ഇതുകൂടാതെ, പോര്‍ട്ടലില്‍ വനിതാമതില്‍ വിശദാംശങ്ങള്‍, മതില്‍ സംബന്ധിച്ച പരിപാടികളുടെ ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവയും ലഭ്യമാണ്.
വിവരങ്ങള്‍ക്കായി www.vanithamathiltvm.com സന്ദര്‍ശിക്കുക

Exit mobile version