വനിതാ മതില്‍..! വിമര്‍ശിക്കുന്നവര്‍ നിലപാട് തിരുത്തേണ്ടി വരും; വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ല; ഇപി ജയരാജന്‍

തിരുവനന്തപുരം: വനിതാ മതിലിനോടുളള പ്രതിപക്ഷ എതിര്‍പ്പ് അസൂയമൂലമെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചതിന് പിന്നാലെ നിലപാടുമായി മന്ത്രി ഇപി ജയരാജന്‍. വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്കാണ് ജയരാജന്റെ മറുപടി.

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവര്‍ ആണ് വനിതാ മതില്‍ കെട്ടുന്നതെന്നാണ് ചെന്നിത്തല പറഞ്ഞിരുന്നത്. കേരളത്തെ ഭ്രാന്താലയമാക്കാനെ ഇതു ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു. സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Exit mobile version