വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം; ഹൈക്കോടതി

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിപ്പിക്കുന്നതിന് ഒരുക്കുന്ന വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതില്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയാണെന്നും മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുകയാണെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജിയ്ക്കിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.

എന്നാല്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നുണ്ടേയെന്നതില്‍ വ്യക്തത വരുത്തണം എന്ന് പറഞ്ഞ കോടതി സമാന ഹര്‍ജികള്‍ക്കൊപ്പം മറ്റന്നാള്‍ പരിഗണിക്കുന്നതിലേക്ക് മാറ്റി.

Exit mobile version