കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേട്, താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണം; രമേശ് ചെന്നിത്തല

താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായി

തിരുവനന്തപുരം: ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് ചെന്നിത്തല. താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണം. മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായി. കെഎസ്ആര്‍ട്ടിസിയുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 4071 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നും പിഎസ്സി പട്ടികയില്‍ നിന്ന് നിയമനം ആരംഭിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version