മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണം; കെ സുധാകരന്‍

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ഇത് സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണമായതെന്ന് കെ സുധാകരന്‍. പിരിച്ചുവിട്ട എം പാനല്‍ കണ്ടക്ടര്‍മാരോട് നീതിപൂര്‍വ്വകമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ഇത് സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ സംബന്ധിച്ചുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 4071 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നും പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമനം ആരംഭിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എം പാനല്‍ ജീവനക്കാരെ പിരിച്ച്വിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

Exit mobile version