ഗ്രൂപ്പിസം ഇല്ലാത്ത കോൺഗ്രസാണ് സ്വപ്നമെന്ന് ധർമ്മജൻ ബോൾഗാട്ടി

കൊച്ചി:കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ താരവും ബാലുശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ധർമ്മജൻ ബോൾഗാട്ടി. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു നടന്റെ ഈ പ്രതികരണം.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ സുധാകരനും അധ്വാനികളായ നേതാക്കൻമാരാണ്. പാർട്ടിയോട് താൽപര്യം വേണം. അങ്ങനെയുള്ളവരാണ് രണ്ട് പേരും. ഇവർ വരുമ്പോൾ മാറ്റം ഉണ്ടാകും. കുതികാൽ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോൺഗ്രസ് അതാണ് തന്റെ സ്വപ്‌നമെന്നും ധർമ്മജൻ പറഞ്ഞു.

ഗ്രൂപ്പുകൾകൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പുകൾ ഇപ്പോൾ നേട്ടമല്ല കോട്ടമാണ്. ഇപ്പോൾ ഉള്ള അവസ്ഥയിൽ എല്ലാവർക്കും പ്രശ്നമാകും. എയും ഐയും കളി ഇനിയും തുടർന്നാൽ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

Exit mobile version