കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര ബസ് സര്‍വീസ് നാളെ മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘ ദൂര ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കും. സര്‍വീസ് തുടങ്ങാന്‍ എം.ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം എല്ലാ റൂട്ടിലും സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയില്ല. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകള്‍ കണ്ടെത്തിയായിരിക്കും സര്‍വീസ് നടത്തുക. ശനിയും ഞായറും സര്‍വീസ് ഉണ്ടായിരിക്കില്ല.

അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ഡൗണ്‍ നീട്ടിയത്.

Exit mobile version