തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാര്‍(58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ അശ്വിനി കുമാറിന്റെ സ്‌കൂട്ടറില്‍ മറികടക്കുന്നതിനിടെയാണ് അപകട സംഭവിക്കുകയായിരുന്നു.
ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ ബസിന്റെ മുന്‍ ചക്രം അശ്വിനിയുടെ തലയിലൂടെ കയറിയിറങ്ങി. ഹെല്‍മെറ്റ് തകര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയില്‍ കിടന്ന അശ്വിനി കുമാറിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.