കുടുംബശ്രീയെ അംഗീകരിക്കില്ല; കോഴിക്കോട്ടും കെഎസ്ആര്‍ടിസി മിന്നല്‍ സമരം; സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് യൂണിയന്‍

തലസ്ഥാനത്ത് ആരംഭിച്ച മിന്നല്‍ സമരം സംസ്ഥാനവ്യാപകമാക്കാന്‍ യൂണിയന്‍ തീരുമാനം.

കോഴിക്കോട്: കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിഷേധം ശക്തം. തലസ്ഥാനത്ത് ആരംഭിച്ച മിന്നല്‍ സമരം സംസ്ഥാനവ്യാപകമാക്കാന്‍ യൂണിയന്‍ തീരുമാനം. കോഴിക്കോട് ഡിപ്പോയിലും ജീവനക്കാര്‍ സമരം ആരംഭിച്ചു. കണ്ണൂര്‍ ഡിപ്പോയിലെ സര്‍വീസും നിര്‍ത്തിവെച്ചു.

റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പടെയുള്ള കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കൗണ്ടര്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്.

അതേസമയം ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ചര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. എംഡി ടോമിന്‍ തച്ചങ്കരി ഏകപക്ഷീയ നിലപാടെടുക്കുകയാണെന്നാണ് സമരക്കാരുടെ ആരോപണം.

ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല.

Exit mobile version