കെ സുരേന്ദ്രന്റെയും ബിജെപിയുടെയും വാദങ്ങള്‍ അടപടലം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം, കിറ്റില്‍ കേമനായി കേരളം മാത്രം!

Food kit | Bignewslive

ന്യൂഡല്‍ഹി: കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രത്തിന്റെ മറുപടി. ഇതോടെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ബിജെപിക്കാരുടെയും വാദങ്ങളാണ് ചീട്ടുകൊട്ടാരത്തിന് സമമായി പൊളിഞ്ഞ് വീണത്. കിറ്റുകള്‍ നല്‍കുന്നില്ലെന്ന് അറിയിച്ച കേന്ദ്രം വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ടെന്ന് അറിയിച്ചു.

തിരുവനന്തപുരം സ്വദേശി അജയ് എസ്. കുമാറിന് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് കിറ്റ് കേരളത്തിന്റെ മാത്രമാണോ എന്ന ചോദ്യങ്ങള്‍ക്ക് വിരാമമായത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്? എത്ര വിതരണം ചെയ്തു എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രം മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന ആരോപണം. കുടപിടിച്ച് കോണ്‍ഗ്രസും ഒപ്പമുണ്ടായിരുന്നു.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നില്ലെന്ന മറുപടി മുന്‍നിരയിലുള്ള പലനേതാക്കന്മാരുടെയും വായടപ്പിക്കുകയാണ്. കേന്ദ്രത്തിന്റെ ഭക്ഷ്യക്കിറ്റ് ആണ് കേരളം സാധാരണക്കാര്‍ക്ക് നല്‍കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍ എന്നിവരും പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം നല്‍കുന്ന കിറ്റാണെങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചു ചോദിച്ചു. ആ ചോദ്യങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഉണ്ടെന്ന് കേന്ദ്രത്തിന്റെ മറുപടിയില്‍ നിന്ന് വ്യക്തമാണ്.

ഇതോടെ കിറ്റ് വിതരണത്തില്‍ കേരളം തന്നെ ഒന്നാമനെന്ന് തെളിയുകയാണ്. കൊവിഡ് 19 മഹാമാരി പിടിമുറുക്കിയതില്‍ പിന്നെ, സംസ്ഥാനത്ത് ആരും തന്നെ പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ അടിയുറച്ച തീരുമാനത്തിലാണ് കിറ്റ് വിതരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ജനങ്ങളെ കൈയ്യിലെടുക്കാനുള്ള അടവാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ, തെരഞ്ഞെടുപ്പ് കഴിഞ്ഞും കിറ്റ് വിതരണം തുടര്‍ന്ന് കൊണ്ടായിരുന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്.

Exit mobile version