വനിതാ മതിലില്‍ 5 ലക്ഷം കര്‍ഷക തൊഴിലാളി സ്ത്രീകള്‍ അണിചേരും

കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ് വനിതാ മതില്‍.

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ അഞ്ച് ലക്ഷം വനിതാ പ്രവര്‍ത്തകര്‍ അണിചേരുമെന്ന് എസ്‌കെടിയു വനിതാ സബ്കമ്മറ്റി കണ്‍വീനര്‍ കെ കോമളകുമാരി.

കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും, നവോഥാന മൂല്യങ്ങളും, സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിനുള്ള ആശയ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നതാണ് വനിതാ മതില്‍.

കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സ്ത്രീ തൊഴിലാളികളുടെ അവകാശപോരാട്ടങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണത്തിന്റെ പന്ഥാവുകള്‍ കേരളത്തില്‍ സൃഷ്ടിച്ചെടുത്തത്. കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ വീറുറ്റ സ്ത്രീപ്രവര്‍ത്തകര്‍ സാമൂഹ്യസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കൂടിയാണ് രക്തസാക്ഷിത്വം വരിച്ചത്.

നവോത്ഥാന മുന്നേറ്റത്തിന്റെ ഏറ്റവും മൂര്‍ച്ഛയേറിയ അധ്യായമാണ് ഭൂപരിഷ്‌കരണം. ജന്‍മിത്വ ഭൂപ്രഭുത്വം കേരളത്തില്‍ നിന്നും തുടച്ചുനീക്കിയതോടെയാണ് ലോകത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ കേരളം നട്ടെല്ലുയര്‍ത്തിയത്. ആ ചരിത്രപരമായ അടയാളപ്പെടുത്തലില്‍ കര്‍ഷക തൊഴിലാളി സ്ത്രീകള്‍ മുന്‍നിരയില്‍ തന്നെയാണുണ്ടായിരുന്നത്.

അത്തരം മുന്നേറ്റങ്ങളുടെ പ്രസക്തി വീണ്ടും വര്‍ധിക്കുകയാണ്. വര്‍ഗീയ – വലതുപക്ഷ വിധ്വംസക ശക്തികള്‍ പ്രതിലോമകരമായ അജണ്ടകളുമായി സമൂഹത്തെ പിന്നോക്കം വലിക്കുമ്പോള്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ വനിതാ മതിലിനെ വിജയിപ്പിക്കുവാനായി സജീവമായി രംഗത്തുവരികയാണെന്ന് കോമളകുമാരി വ്യക്തമാക്കി.

Exit mobile version