സസ്‌പെന്‍ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ല; പികെ ശശിക്കെതിരെ സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സീതാറാം യെച്ചൂരി

കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേള നത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാലും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചു വരില്ല, സസ്‌പെന്‍ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേള നത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Exit mobile version