‘എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം’: ലക്ഷദ്വീപിന് പിന്തുണയുമായി മലയാള സിനിമ ലോകം

sunny wayne | bignewslive

കൊച്ചി: ലക്ഷദ്വീപ് അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്മാരായ സണ്ണി വെയ്‌നും ആന്റണി വര്‍ഗീസും. ഫേസ്ബുക്കിലാണ് ഇരുവരുടേയും പ്രതികരണം.

എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില് പങ്കുവെച്ചത്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി പൃഥ്വിരാജും റിമ കല്ലിങ്കലും നേരത്തെ രംഗത്തെത്തിയിരുന്നു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു.

നേരത്തെ ഫുട്‌ബോള്‍ താരം സികെ വിനീതും പ്രതിഷേധം അറിയിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. ഗോവധം നിരോധനം,
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്,ഗുണ്ടാ ആക്ട് നടപ്പിലാക്കുക, സ്‌കൂളുകളില്‍ കാന്റീനില്‍ മാംസ വിതരണം വിലക്കി, തുടങ്ങി ദ്വീപ് നിവാസികളെ ശ്വാസംമുട്ടിക്കുന്ന പ്രവര്‍ത്തികളാണ് പ്രധാനമന്ത്രി നിയമിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്യുന്നത്. ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

Exit mobile version