കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് ചോദ്യം, വിലയിരുത്തി ഞാനും കൂടി വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

VD Satheesan | Bignewslive

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് വിഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം, തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രശംസിച്ചത്.

വിഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാല്‍ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവിയിരിക്കുമെന്നാണ് പ്രതീക്ഷിക്കാവുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷ നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലത്തും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികവാര്‍ന്ന ഒരു പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത’ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ ഒരു വിലയിരുത്തല്‍ കൂടി വേണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Exit mobile version